“നിർമ്മലം പുതുയുഗ ശുചിത്വ കേരളം"
October 9, 2026
ബഹു.സര്‍ക്കാരിന്‍റെ മാലിന്യ പരിപാലന ക്യാമ്പയിനായ“നിർമ്മലം പുതുയുഗ ശുചിത്വ കേരളം" പദ്ധതി 08.10.2026 വ്യാഴാഴ്ച 11 മണിക്ക് പ്രസിഡന്‍റ് ശ്രീമതി.അജിത സി അവര്‍കളുടെ അദ്ധ്യക്ഷതയില്‍ ബഹു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ആര്യ എസ്.യൂ ഉത്ഘാടനം ചെയ്തു. ജനപ്രതിനിധികള്‍, ഹരിതകര്‍മ്മസേന വോളന്‍റിയര്‍മാര്‍, കുടുംബശ്രീ ഭാരവാഹികള്‍, സന്നദ്ധസംഘടനകള്‍, യുവജന സംഘാടകര്‍, അദ്ധ്യാപകര്‍, വിദ്ധ്യാര്‍ത്ഥികള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് പഞ്ചായത്ത് പരിസരവും മറ്റ് സ്ഥലങ്ങളും ശുചീകരിക്കുകയും ആയതിന് മുന്നോടിയായി ശുചീകരണ യജ്ഞം സൂചിപ്പിച്ചുകൊണ്ട് ബോധവല്‍ക്കരണ റാലിയും സംഘടിപ്പിച്ചു.