2025 ഡിസംബര്‍ 31 വരെ സാമൂഹ്യസുരക്ഷാ/ക്ഷേമനിധി പെന്‍ഷന്‍ അനുവദിച്ചിട്ടുള്ള എല്ലാ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 30 വരെ അക്ഷയാകേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംഗ് നടത്തേണ്ടതാണ്
ഓപ്പറേഷൻ തൂഫാൻ 2.0

September 30, 2026

ആര്യങ്കോട് ഗ്രാമപഞ്ചായത്തില്‍ 'തൂഫാൻ തദ്ദേശം' പരിപാടി സംഘടിപ്പിച്ചു

 തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും കേരള സർക്കാരിന്‍റെയു  സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന "തൂഫാൻ തദ്ദേശം - ഞാൻ എന്റെ നാടിന്‍റെ കാവലാൾ" പദ്ധതിയുടെ ഭാഗമായുള്ള പ്രധാന പരിപാടികൾ ആര്യങ്കോട് ഗ്രാമപഞ്ചായത്തിൽ വെച്ച് വിജയകരമായി നടന്നു. 2026 സെപ്റ്റംബർ 28 തിങ്കളാഴ്ച രാവിലെ 11:00 മണിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.

ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ഈ ചടങ്ങിൽ മൂന്ന് പ്രധാന പരിപാടികളാണ് ഉൾപ്പെടുത്തിയിരുന്നത്:

  • തൂഫാൻ പതാക ഉയർത്തൽ
  • തൂഫാൻ പ്രതിജ്ഞ
  • തൂഫാൻ വാര്യർ ബാഡ്ജ് വിതരണം

നാടിന്റെ സംരക്ഷണവും ജാഗ്രതയും ലക്ഷ്യമിട്ടാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങിൽ പ്രദേശവാസികളും ജനപ്രതിനിധികളും സജീവമായി പങ്കെടുത്തു.

ആര്യങ്കോട് ഗ്രാമപഞ്ചായത്തില്‍ 'തൂഫാൻ തദ്ദേശം' പരിപാടി സംഘടിപ്പിച്ചു