കാഴ്ചപ്പാട്

ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രാഥമികമായി ലക്ഷ്യമിടുന്നത് പഞ്ചായത്ത് പ്രദേശത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന സമഗ്രമായ വികസനമാണ്. അതിലൂടെ ആര്യങ്കോട് ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്ന പ്രധാന കാഴ്ചപ്പാട്

ഗ്രാമത്തിൻ്റെ തനത് സ്വഭാവം നിലനിർത്തിക്കൊണ്ട്, എല്ലാ പൗരന്മാർക്കും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും സാമൂഹിക നീതിയും ഉറപ്പാക്കുന്ന, സുതാര്യവും ജനകീയവുമായ ഒരു മാതൃകാ ഗ്രാമമായി ആര്യങ്കോടിനെ മാറ്റുക.