"All beneficiaries who have been sanctioned social security or welfare fund pensions up to December 31, 2025, must complete their bio-metric mustering through Akshaya Centers by October 30, 2026."
PANCHAYAT TREE COMMITTE

               

പരിസ്ഥിതി സംരക്ഷണവും അപകടരഹിത പൊതു ഇടങ്ങളുംപൊതു നിരത്തുകളിലും പൊതുസ്ഥലങ്ങളിലും നിൽക്കുന്ന വൃക്ഷങ്ങൾ സംരക്ഷിക്കുന്നതിനും, വൃക്ഷങ്ങളും അവയുടെ ശാഖകളും കടപുഴകിയോ ഒടിഞ്ഞുവീണോ ഉണ്ടാകാവുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി പഞ്ചായത്ത് തലത്തിൽ ട്രീ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നു.

തദ്ദേശസ്വയംഭരണ വകുപ്പിന്റെ 14.07.2017 നം. 248/ആർ.സി3/2016/തസ്വഭവ സർക്കുലർ പ്രകാരമാണ് പഞ്ചായത്ത് തലത്തിൽ ട്രീ കമ്മിറ്റികൾ രൂപീകരിച്ചിട്ടുള്ളത്. നിലവിൽ മരങ്ങൾ മുറിച്ചുമാറ്റുന്നതിനായി ജില്ലാതല ട്രീ കമ്മിറ്റിയുടെ അനുമതി ആവശ്യമായ സാഹചര്യത്തിൽ കാലതാമസം ഒഴിവാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ സമയബന്ധിതമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുമാണ് പ്രാദേശികതലത്തിൽ ഈ കമ്മിറ്റി പ്രവർത്തിക്കുന്നത്.

കമ്മിറ്റിയുടെ ഘടന

പഞ്ചായത്ത് പ്രസിഡന്റ്ചെയർമാൻ

പഞ്ചായത്ത് സെക്രട്ടറികൺവീനർ

വില്ലേജ് ഓഫീസർഅംഗം

വനം വകുപ്പ് റെഞ്ച് ഓഫീസർ / പ്രതിനിധിഅംഗം

പ്രധാന ചുമതലകൾ

  • പൊതുസ്ഥലങ്ങളിലെ വൃക്ഷങ്ങളും ശാഖകളും അപകടസാധ്യത സൃഷ്ടിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.
  • പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വൃക്ഷങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കുക.
  • സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള അപകടാവസ്ഥയിലുള്ള വൃക്ഷങ്ങൾ മുറിച്ചുമാറ്റുന്നതിനായി ഉടമസ്ഥരോട് നിർദ്ദേശം നൽകുക.
  • നിർദ്ദേശം പാലിക്കാത്ത സാഹചര്യങ്ങളിൽ ബന്ധപ്പെട്ട നിയമനടപടികൾ സ്വീകരിക്കുകയും ചെലവ് ബന്ധപ്പെട്ട വ്യക്തിയിൽ നിന്ന് ഈടാക്കുകയും ചെയ്യുക.
  • മുറിച്ചുമാറ്റുന്ന മരങ്ങളുടെ മൂല്യനിർണ്ണയം (Valuation) വനം വകുപ്പ് മുഖേന നടത്തുന്നത് ഉറപ്പാക്കുക.
  • പഞ്ചായത്തിന്റെ പരിധിയിലെ വൃക്ഷസംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും സുരക്ഷിത പരിസ്ഥിതി ഉറപ്പാക്കുകയും ചെയ്യുക.

 പൊതുസുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് തല ട്രീ കമ്മിറ്റി പ്രവർത്തിച്ചുവരുന്നത്.