2025 ഡിസംബര്‍ 31 വരെ സാമൂഹ്യസുരക്ഷാ/ക്ഷേമനിധി പെന്‍ഷന്‍ അനുവദിച്ചിട്ടുള്ള എല്ലാ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 30 വരെ അക്ഷയാകേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംഗ് നടത്തേണ്ടതാണ്
അവാര്‍ഡുകള്‍

സ്വരാജ് ട്രോഫി

ആര്യങ്കോട് ഗ്രാമപഞ്ചായത്തിന് 2017-18 വര്‍ഷത്തില്‍ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്ക്കാരം ലഭ്യമായിട്ടുണ്ട്. മഹാത്മാഗാന്ധി വിഭാവനം ചെയ്ത 'ഗ്രാമസ്വരാജ്' എന്ന ആശയത്തെ അനുസ്മരിച്ചാണ് ഈ പുരസ്കാരത്തിന് 'സ്വരാജ് ട്രോഫി' എന്ന് പേരിട്ടിരിക്കുന്നത്. ഫണ്ട് വിനിയോഗം, നികുതി പിരിവ്, ഭരണനിർവ്വഹണം, മാലിന്യ നിർമ്മാർജ്ജനം, സാമൂഹ്യ സുരക്ഷാ പദ്ധതികൾ എന്നിവയിലെ മികവ് വിലയിരുത്തിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. 

 

മഹാത്മാപുരസ്കാരം (Mahatma Puraskar)

 2024-25 ല്‍ ആര്യങ്കോട് ഗ്രാമപഞ്ചായത്തിന് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് (Local Self Government Institutions) സംസ്ഥാന സർക്കാർ നൽകുന്ന മഹാത്മാപുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. പ്രധാനമായും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGS) കാര്യക്ഷമമായ നടത്തിപ്പിനാണ് ഈ പുരസ്‌കാരം നൽകുന്നത്.